കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വിധിയോട് പോരാടി എസ് .എസ്. എല്‍ .സിയില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ സ്നേഹക്ക് സഹായവുമായി സുമനസുകള്‍ ഒരുമിക്കുന്നു. രക്ഷിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചതും അതിനെതുടര്‍ന്നുണ്ടായ വിവാദങ്ങളും സ്േനഹയെ തളര്‍ത്തിയെങ്കിലും വിജയത്തിന്റെ പാതയിലാണ് ഈ പെണ്‍കുട്ടി. സ്നേഹയുടെ നേട്ടവും തുടര്‍പഠനത്തിനുള്ള ബുദ്ധിമുട്ടും മനോരമ ന്യൂസിലൂടെ കണ്ടറിഞ്ഞാണ് സഹായങ്ങളെത്തിയത്.
പിതാവിന്റെ മരണകാരണമായിരുന്ന രോഗത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയെത്തിയെങ്കിലും സ്നേഹ അധ്യാപകരുടെ പിന്തുണയോടെ തിരിച്ചുവന്നു. സ്നേഹക്കും അനിയന് സൗരഭിനും രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ പഠനം ആരംഭിച്ച സ്നേഹ വാശിയോടെ പഠിച്ചു.ഇവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് അമ്മയായ നാരായണിക്ക് കൊടുത്ത് വാക്ക് സ്നേഹ പാലിച്ചു. ഇനിയും പഠിക്കണം. അമ്മക്ക് ലഭിക്കാതെ പോയ ചികില്‍സ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ഡോക്ടറാകണം.
നിത്യവൃത്തിക്കുപോലും വകയില്ലാതെ ഭാവിപഠനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് മനോരമ ന്യൂസ് സ്നേഹയുടെ അവസ്ഥയും ആവശ്യവും പ്രക്ഷകരിലേക്ക് എത്തിച്ചത്. ഖത്തറില്‍ നിന്നും യുകെയില്‍ നിന്നും ലണ്ടനില്‍ നിന്നും സാഹയങ്ങളെത്തി.ഖത്തറിലെ ജോലിക്കാരായ ഷെമീറും നൗഷാദും സ്നേഹക്കും കുടുംബത്തിനും രണ്ടുവര്‍ഷത്തേക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നടുവില്‍ സ്കൂളില്‍ പ്ലസ് വണ്ണിന് ചേരാന്‍ തുടങ്ങുന്ന സ്നേഹക്ക് എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയി മെഡിസിന് പഠിക്കാനാണ് ഇഷ്ടം.എല്ലാവരും കൂടെയുണ്ടെങ്കില്‍ എല്ലാം സാധിക്കുമെന്ന് സ്നേഹക്കും കുടുംബത്തിനും ഉറച്ചവിശ്വാസമുണ്ട്