മാറ്റി നിർത്തപ്പെടുന്നവരുടെ കഴിവും ആത്മവിശ്വാസവും പ്രതിഫലിപ്പിച്ച് കോഴിക്കോട്ട് ഭിന്നലിംഗക്കാരുടെ സൗന്ദര്യമൽസരം. ട്രാൻസ്ജെൻഡർ സമൂഹത്തിനായുള്ള ദ്വയ ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റിയാണ് റാംപിലെ സുന്ദരിമാരെ കണ്ടെത്തിയത്.
മുഖ്യധാരയിൽനിന്ന് തഴയപ്പെട്ടവരുടെ പ്രതിഭയുടെയും ആത്മവിശ്വാസത്തിന്റെയും മിന്നലാട്ടങ്ങളാണ് ഈ റാംപിൽ മാറ്റുരച്ചത്.ട്രാൻ,്ജെൻഡർ സമൂഹത്തിനായി കൊച്ചിയിൽ സംഘടിപ്പിക്കാനിരിക്കുന്ന ദ്വയ ക്വീൻ ഓഫ് 2017 മൽസരത്തിലേക്കുള്ളഓഡിഷനായിരുന്നു വേദി. കൊച്ചി,കൊല്ലം ജില്ലകളിലെ ഓഡിഷനുകൾക്കുശേഷം കോഴിക്കോട്ട് നടന്ന മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ച് സുന്ദരികളെത്തി. പതിമൂന്ന് പേരാണ് ഫൈനനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിവും സൗന്ദര്യവുമുണ്ടായിട്ടും ഭിന്നലിംഗക്കാരെന്ന പേരിൽ ഇത്തരം വേദികൾ അന്യമാകുന്നവർക്കുവേണ്ടിയായിരുന്നു പരിപാടി , തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ഈ മാസം 23ന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുക. മുൻ മുസ് ഇന്ത്യ പാർവതി ഓമനക്കുട്ടൻഅടക്കം മലയാളത്തിലെയും ബോളിവുഡിലെയുംപ്രമുഖ മോഡലുകളും താരങ്ങളും പരിപാടിയിൽ പങ്കെടുക്കും.