കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ പൊലീസ് സ്റ്റേഷനായി മുഖം മാറുന്നു. പൊലീസുകാർക്കെന്താ അംഗൻവാടിയിൽ കാര്യം എന്ന് ചോദിക്കാൻ വരട്ടേ. സംസ്ഥാനത്തെ ആദ്യത്തെ ബാലസൗഹൃദ പൊലീസ് സ്റ്റേഷനിലെ കാഴ്ച്ചകളാണിത്.
കളികോപ്പുകൾ മാത്രമല്ല. കുട്ടികൾക്കും അമ്മമാർക്കും വിശ്രമിക്കാനുള്ള മുറി,തൊട്ടിൽ. നിയമ പുസ്തങ്ങൾ അടങ്ങിയ കുഞ്ഞ് വായനശാല തുടങ്ങിയവും ഇവിടെ ഒരുക്കിയിരിക്കുന്നു.
പല ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് ഈ സൗകര്യങ്ങളൊക്കെ. കടവന്ത്രയ്ക്ക് പുറമേ സംസ്ഥാനത്ത് മറ്റ് അഞ്ചിടത്തുകൂടി ബാലസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നുണ്ട്.