സമകാലീന മാധ്യമ സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിന്റെ പ്രസംഗ മത്സര വേദി. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ ടി പത്മനാഭൻ നിർവ്വഹിക്കും.
പ്രസംഗ വേദിയിൽ കേൾവിക്കാരായിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയായിരുന്നു ആക്രമണം മുഴുവൻ. ഒരു ജനസാമാന്യത്തെ സൃഷ്ടിക്കുന്ന മാധ്യമസമൂഹം കൂടുതൽ ജാഗ്രത കാണിക്കേണ്ടതിനെ കുറിച്ച് യുവാപ്രാസംഗികർ വാചാലരായി.പ്രസംഗം ഉള്‍പ്പെടെയുള്ള സ്റ്റേജിതര മത്സരങ്ങൾ ഇന്നവസാനിക്കും നാളെയാണ് ഒൗപചാരിക ഉദ്ഘാടനം
കോഴിക്കോടിന്റെ പൈതൃക തെരുവകളായ വലിയങ്ങാടി മാനാഞ്ചിറ മിഠായിത്തെരുവ് കാപ്പാട് ബേപ്പൂർ എന്നിങ്ങനെയുള്ള സ്ഥല നാമങ്ങളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.നാല് ദിവസം നീളുന്ന കലോത്സവ കാഴ്ചകൾക്ക് ഞായറാഴ്ച തിരശ്ശീല വീഴും.ലക്ഷ്വദ്വീപുൾപ്പെടെ അഞ്ചുസോണുകളിൽ നിന്നായി മൂവ്വായിരത്തിലധികം മത്സരാർഥികൾ കലോത്സവത്തൽ മാറ്റുരയ്ക്കാനെത്തും