സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കാകെ മാതൃകയായ പ്രിസം പദ്ധതിയുടെ വാര്‍ഷികാഘോഷം കോഴിക്കോട് നടന്നു.നടക്കാവ് ഗവ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താനായി പ്രദീപ് കുമാര്‍ എംഎല്‍എ നടപ്പിലാക്കിയ പ്രിസം പദ്ധതി വന്‍ വിജയമായിരുന്നു.
പ്രിസം പദ്ധതിയുടെ നാലാം വാര്‍ഷിക വേളയില്‍ പദ്ധതിയെ കൂടുതല്‍ ജനകീയമാക്കി ക്രൗഡ് ഫണ്ടിങ് പോര്‍ട്ടല്‍ പ്രകാശനം ചെയ്തു,പ്രിസം നടപ്പാക്കുന്ന വിദ്യാഭ്യാസ പരിപാടികള്‍ക്ക് പോര്‍ട്ടല്‍ വഴി ആര്‍ക്കും ധനസഹായം നല്‍കാം.സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ ബാങ്ക് വൈസ് ചെയര്മാന് റിച്ചാര്‍ട്ട് പാറ്റില്‍ പോര്‍ട്ടല്‍ ലോഞ്ചിങ് നിര്‍വഹിച്ചു
പ്രിസം പദ്ധതിയ്ക്ക് പിന്തുണയേകാന്‍ കെഫ് ഹോള്‍ഡിങ്സും ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനും സംയുക്തമായാണ് ക്രൗണ്ട് പോര്‍ട്ടല്‍ തുറന്നിരിക്കുന്നത്.സ്കൂള്‍ അങ്കണത്തില്‍ റോസാച്ചെടികള്‍ നട്ട് കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു
പദ്ധതിയുടെ ശില്പി എംഎല്‍എ പ്രദീപ് കുമാര്‍ പദ്ധതിയുടെ പ്രധാന പ്രായോജകരും വ്യവസായ പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചു