ഡ്രൈവിങ് ടെസ്റ്റ് പാസായി നിരവധി ദിവസങ്ങൾ കാത്തിരുന്നാൽ മാത്രമേ നിലവിൽ ലൈസൻസ് ലഭിക്കൂ. അതും തപാലിലൂടെ മാത്രം. ഈ കാലതാമസം ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രമം. ഡ്രൈവിങ് ടെസ്റ്റിന്റെ അന്നുതന്നെ പാസായവർക്കു ലൈസൻസ് നൽകും. ഇതിനു വേണ്ട ഓൺലൈൻ സംവിധാനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ കോഴിക്കോട്ടെ ഓഫിസിൽ സജ്ജമായി. കോഴിക്കോട്ട് മാത്രമല്ല, മറ്റു പലയിടങ്ങളിലും സമാനമായ സൗകര്യം ഒരുക്കി വരികയാണ്.
ഡ്രൈവിങ് ലൈസൻസ് വീട്ടുവിലാസത്തിൽ തപാൽ മുഖേന അയക്കുമ്പോൾ പലപ്പോഴും ഏറ്റുവാങ്ങാൻ ആളുണ്ടാകാറില്ല. ഇങ്ങനെ, വിലാസത്തിൽ ആളില്ലാതെ മടക്കുന്ന ഡ്രൈവിങ് ലൈസൻസുകൾ നിരവധിയാണ്. ഓരോ ഓഫിസുകളിലും ഇങ്ങനെ കെട്ടിക്കിടക്കുന്ന ലൈസൻസുകളുടെ എണ്ണം ആയിരകണക്കിന് വരും. ഉടമസ്ഥർ ആരും ലൈസൻസ് തേടി വരുന്നതുമില്ല. ഭാവിയിൽ ഇതൊഴിവാക്കാൻ കൂടിയാണ് കയ്യോടെ ലൈസൻസ് നൽകുന്നത്.
Advertisement