വർഗീയതക്കും ഭരണ തകർച്ചക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസ് നയിക്കുന്ന യൂത്ത് മാർച്ചിന് കാസർകോട് ബദിയടുക്കയിൽ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ വർഗീയ നിലപാടുകൾക്കും സംസ്ഥാനത്തെ ഭരണതകർച്ചക്കുമെതിരെയാണ് യൂത്ത് കോൺഗ്രസിന്റെ കേരള യാത്ര. ഇരു സർക്കാരുകൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ജാഥ ഉൽഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് നടത്തിയത്. കോൺഗ്രസിനെതിരായ എം എം മണിയുടെ വിമർശനങ്ങൾക്കും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. മണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നായിരുന്നു മറുപടി.
140 മണ്ഡലങ്ങളിലും പ്രായാണം നടത്തി ജാഥ എൽ ഡി എഫ് സർക്കാരിന്റെ ഒന്നാം വാർഷികമായ ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ഉപരോധത്തോടെ സമാപിക്കും.