ഒരു തുള്ളി ദാഹജലത്തിനായി ടാങ്കറുകള്‍ക്കു മുന്നില്‍ ജനം ക്യൂ നില്ക്കുമ്പോള് കോഴിക്കോടും ജല അതോറിറ്റി അനാസ്ഥ തുടരുകയാണ്. മുണ്ടിക്കലില് പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി
മുണ്ടിക്കൽ താഴത്തെ നിരത്തിലൂടെ ഒഴുകുന്നത് ഒരു നാടിനുള്ള ദാഹജലമാണ്. പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയായി. അഞ്ചിടങ്ങളിലായാണ് ഇങ്ങനെ വെള്ളം പാഴാവുന്നത്. നാട്ടുകാർ പലതവണ പരാതിപറഞ്ഞു. ഒരു കുലുക്കവുമില്ല ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക്. ഒരുതുള്ളി വെള്ളത്തിനായി ടാങ്കർലോറിയെ ആശ്രയിക്കുന്ന പ്രദേശമാണിത്.
കുടിവെള്ളം പാഴാകുന്നത് കണ്ടു നിൽക്കാൻ പക്ഷേ നാട്ടുകാർക്ക് കഴിയുന്നില്ല. ബക്കറ്റുമായി റോഡിലിറങ്ങി വെള്ളം ശേഖരിക്കുകയാണ് ഇവർ. ഉടൻപരിഹാരം കാണുമെന്നാണ് നാളിതുവരെയായി ജലഅതോറിറ്റി നൽകുന്ന മറുപടി.
Advertisement