സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാനിരക്കുകള്‍ കുത്തനെ കൂട്ടി. ശസ്ത്രക്രിയക്കും ഡയാലിസിസിനും ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിച്ചതോടെ ചികില്‍സ തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് നാല്‍പ്പതുശതമാനം വരെ അധികനിരക്ക് നല്‍കേണ്ടി വരും.
വടക്കേ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സാധാരണജനങ്ങളാണ് ദുരിതത്തിലായത്.കഴിഞ്ഞ ദിവസം ഭരണസമിതി ചേര്‍ന്ന് തീരുമാനമെടുത്ത പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രീയഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലും ഫീസ് കുത്തനെ കൂട്ടി. അതായത് ബൈപ്പാസ് ഒാപ്പറേഷന് സാധാരണ ഒരു ലക്ഷമായിരുന്നെങ്കില്‍ ഇനി മുപ്പതിനായിരം രൂപ അധികമായി നല്‍കണം.കാരുണ്യ ഉള്‍പ്പെടെയുള്ള ചികില്‍സാപദ്ധതികള്‍ ആശുപത്രി വര്‍ധിപ്പിച്ച തുക അംഗീകരിച്ചില്ലെങ്കില്‍ കൂടിയ തുക രോഗികള്‍ കൈയ്യില്‍ നിന്ന് നല്‍കേണ്ടി വരും. ഹൃദയശസ്ത്രക്രിയ , വൃക്കചികില്സ തുടങ്ങിയവക്ക് സാധാരണക്കാരായ ഒട്ടേറെപേര്‍ പരിയാരംമെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് തത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഏറ്റെടുത്തിരുന്നു. സ്റ്റന്‍ഡിന്റെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ ആശുപത്രിയുടെ വരുമാനത്തിലുണ്ടായ കുറവ് പിടിച്ചുനിര്‍ത്താനാണ് ഭരണസമിതി വിലകുത്തനെ വര്‍ധിപ്പിച്ചത്. ചികില്‍സാമേഖലയിലെ ചെലവ് വര്‍ധിച്ചതും ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും കണക്കിലെടുത്താണ് വിലവര്‍ധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.