E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി ശ്രീകണ്ഠാപുരം നഗരത്തിലെ മാലിന്യസംസ്കരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരത്തിലെ മാലിന്യസംസ്കരണം പാളിയതോടെ നഗരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറി. സമീപനഗരസഭകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോഴാണ് നഗരസഭ മാലിന്യകേന്ദ്രമായി മാറിയത്. 

ഹോട്ടലുകളില്‍ നിന്ന് അടക്കമുള്ള മാലിന്യങ്ങള്‍ ഒാടകളില്‍ നിറഞ്ഞതോടെയാണ് നഗരത്തില്‍ ദുര്‍ഗന്ധം വമിച്ചത്. മലിനജലം കെട്ടിക്കിടന്നതോടെ കൊതുകുകളും പെരുകി. നഗരസഭയായി ഉയര്‍ത്തിയതിനുശേഷം ശ്രീകണ്ഠാപുരത്ത് മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തതാണ് നഗരത്തിന്‍റെ നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയോ ആരോഗ്യപ്രവര്‍ത്തകരോ ശ്രദ്ധിക്കാതായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നഗരവാസികള്‍. 

ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ മലിനജലം സംസ്കരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന നിബന്ധന നഗരസഭയുടെ ആരോഗ്യവകുപ്പ് പാലിക്കുന്നില്ലെന്നാണ് പരാതി. 

മഴക്കാലമാകുന്നതോടെ പകര്‍ച്ചവ്യാധി ഭീഷണി രൂക്ഷമാകും. നഗരത്തിലെ മലിനജലം സമീപത്തെ പുഴയിലേക്ക് ഒഴുകുന്നതുമൂലം കുടിവെള്ളമായി ഉപയോഗിക്കുന്ന ജലസ്രോതസും മലിനപ്പെട്ടു. മട്ടന്നൂര്‍ നഗരസഭയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാന്‍ നഗരസഭപാടുപെടുമ്പോഴാണ് പകര്‍ച്ചവ്യാധിയെ മാടിവിളിച്ച് ശ്രീകണ്ഠാപുരം നഗരസഭയുടെ നടപടികള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :