കോഴിക്കോട് ജില്ലാപഞ്ചായത്ത് യോഗത്തിൽനിന്ന് പതിവായി വിട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടിസ്. ജില്ലാതല ഒാഫിസർമാർക്കെതിരെയാണ് നടപടി വരുന്നത്.
സ്പിൽ ഒാവർ പ്രവൃത്തികൾ തിട്ടപ്പെടുത്താനും അനുമതി നൽകാനുമുള്ള ജില്ലാപഞ്ചായത്ത ് യോഗത്തിലാണ് വിവിധ വകുപ്പിലെ ജില്ലാതല ഒാഫിസർമാർ എത്താതിരുന്നത്. അസൗകര്യങ്ങൾ അറിയിച്ച് ചില വകുപ്പ് മേധാവികൾ പകരക്കാരെ അയച്ചെങ്കിലും വിഷയങ്ങളിൽ അജ്ഞരായിരുന്നു. ഇതോടെയാണ് ചില മെമ്പർമാർ ഉദ്യോഗസ്ഥരുടെ സമീപനങ്ങൾക്കെതിരെ തിരിഞ്ഞത്. തീരുമാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു
ഡിവിഷൻ അടിസ്ഥാനത്തിൽ വികസനഫണ്ട് വിഭജിക്കണമെന്ന ലീഗ് അംഗം നജീബ് കാന്തപുരത്തിന്റെ അഭിപ്രായത്തെ ഭരണസമിതി പരിഹസിച്ചു. അപകടകരമായ ആശയമെന്ന് സ്റ്റാന്റിങ് കമ്മിറ്റിയംഗം പി.ജി.ജോർജ് മറുപടി പറഞ്ഞതോടെ, നജീബ് വിശദീകരണം നൽകി
ജില്ലാപഞ്ചായത്ത് അറിയാതെ മെമ്പർമാര്‍ സ്വന്തം നിലയിൽ പ്രവൃത്തി ഉദ്ഘാടനങ്ങൾ നിർവഹിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു