ഗ്യാസ് സിലിണ്ടറിൽ കയറി കളിക്കുന്നതിനിടെ ഹാൻഡിലിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്നിശമന സേന സാഹസപ്പെട്ട് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ കൊടിയത്തൂർ ചെറുവാടിയിൽ പറയങ്ങാട്ട് വീട്ടിലാണ് സംഭവം. കസേരയിട്ട് ഗ്യാസ് സിലിണ്ടറിന് മുകളിൽ കയറിപറ്റാനുളള ശ്രമത്തിനിടയിൽ ലിനീഷ് കുഞ്ഞാലിയുടെ മകൾ ഐറിൻ ആമിന ഹാൻഡിലിനിടയിൽ കുടുങ്ങുകയായിരുന്നു.
കട്ടർ ഉപയോഗിച്ച് സിലിണ്ടറിന്റെ ഹാൻഡിൽ മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെയും ലീഡിങ് ഫയർമാൻ രാമചന്ദ്രന്റെയും നേതൃത്വത്തിൽ ഫയർമാൻമാരായ വിജീഷ് കുമാർ, റാഷിദ്, ബിനീഷ് കുമാർ തുടങ്ങിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.