E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കോട്ടായിയിലെ സ്വകാര്യ ഇരുമ്പുരുക്ക് കമ്പനി അടച്ചുപൂട്ടണമെന്ന് നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെളളവും വായുവും മലിനപ്പെടുന്നതിനാൽ പാലക്കാട് കോട്ടായിയിലെ സ്വകാര്യ ഇരുമ്പുരുക്ക് കമ്പനി അടച്ചുപൂട്ടണമെന്ന് നാട്ടുകാർ. റവന്യൂപഞ്ചായത്ത് അധികൃതർ‌ തീരുമാനമെടുത്തില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്തും. പ്രതിഷേധമെന്നോണം ഇന്നലെ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. 

കോട്ടായി പഞ്ചായത്തിലെ നാലാംവാർ‌ഡിലെ കരിയംകോട്ട് ഇരുപതുവർഷമായി പ്രവർത്തിക്കുന്നതാണ് സതേൺ ഇസ്പാറ്റ് എന്ന സ്വകാര്യ ഇരുമ്പുരുക്ക് കമ്പനി. കഴിഞ്ഞ അഞ്ചുവർഷമായിട്ടാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുംവിധം കമ്പനിയുടെ പ്രവർത്തനം. ടാർവീപ്പയും പെയിന്റ് ടിന്നുകളും പ്ളാസ്റ്റിക് ആവരമുളള ഇരുമ്പുവസ്തുക്കളുമൊക്കെ കൂട്ടിയിട്ട് കത്തിക്കുകയാണിവിടെ. കരിയുംപുകയും നാടിന്റെയൊന്നാകെ കാഴ്ച മറച്ചപ്പോൾ കമ്പനിയുടെ പ്രവർത്തനം രാത്രിയിലാക്കി. പക്ഷേ നേരം പുലരുമ്പോൾ വീടുംപരിസരവുമൊക്കെ കരിമയം. പുക ശ്വസിച്ച് വീട്ടിൽ കിടന്നുറങ്ങാൻപോലും കഴിയുന്നില്ല. കുടിവെളളത്തിൽ പോലും കരിവീഴുന്നു. കൊച്ചുകുട്ടികളും വൃദ്ധരുമൊക്കെ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. പുകനിറഞ്ഞ അന്തരീക്ഷം. 

കാലമിത്രയായിട്ടും ഒരൊറ്റ ഉദ്യോഗസ്ഥർ പോലും പരാതിയിൽ അന്വേഷണം നടത്തിയില്ല. കോടതിയിൽ പോകാൻ നാട്ടുകാർക്ക് പണമില്ല. റവന്യൂപഞ്ചായത്ത് ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടാൻ തീരുമാനമെടുത്തില്ലെങ്കിൽ സമരം തുടരാനാണ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :