കാലിക്കറ്റ് സർവകലാശാല ബി സോൺ കലോൽസവത്തിൽ ഫാറൂഖ് കോളജിന് ഒാവറോൾ കിരീടം.327 പോയിന്റുമായാണ് ഫാറൂഖ് കോളജ് കിരീടം നിലനിർത്തിയത്. അഞ്ചുദിവസം നീണ്ടുനിന്ന മൽസരങ്ങൾക്ക് സമാപനം.ഇത് രണ്ടാം തവണയാണ് ഫാറൂഖ് കോളജ് കിരീടം നേടുന്നത്.238 പോയിന്റുമായി ദേവഗിരി കോളജ് രണ്ടാംസ്ഥാനവും 69 പോയിന്റുമായി പ്രൊവിഡൻസ് കോളജ് മൂന്നാം സ്ഥാനവും നേടി.
ഫാറൂഖ് കോളജിലെ ആർ.വി അനുനന്ദ കലാതിലകവും കെ.സി വിവേക് കലാ പ്രതിഭയുമായി.വിജയികൾക്കുള്ള കിരീടം നടന് വിനായകൻ സമ്മാനിച്ചു. സ്റ്റേജിനങ്ങൾ നടന്ന വേദികളിൽ കാണികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.68 കോളജുകളിൽ നിന്നായി 2144 വിദ്യാർഥികളാണ് ബിസോൺ കലോൽസവത്തിൽ പങ്കെടുത്തത്.