കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ ഭീതിയിലായി. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. 125 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കരിപ്പൂരിൽ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടിയത്.
Advertisement