കണ്ണൂരിലെ രണ്ടു പഞ്ചായത്തുകളിലെ കിണറുകളിൽ ഉപ്പുവെള്ളം നിറഞ്ഞത് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു. കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടർ അശാസ്ത്രീയമായി തുറക്കുന്നതാണ് ഉപ്പുവെള്ളം കലരാൻ കാരണം. നാറാത്ത്, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലാണ് കിണറുകളിൽ ഉപ്പുവെള്ളം. കാട്ടാമ്പള്ളി പദ്ധതിയുടെ പരിസരത്തുള്ള പ്രദേശങ്ങളാണിത്. ഷട്ടർ തുറന്നാൽ ഒഴുകുന്നത് ഉപ്പുവെള്ളമാണ്.
സമീപത്തെ കൃഷിയിടങ്ങളിലും വീട്ടുകിണറുകളിലും ഈ വെള്ളം കലർന്നു. ഇതോടെ, വെള്ളം ഉപയോഗശൂന്യമായി. കുടിക്കാനുള്ള വെള്ളം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. ഉപ്പുവെള്ളം കയറിയ പറമ്പുകളിലെ കൃഷിയും നശിച്ചു. തെങ്ങുകൾക്കും കേടുപറ്റി. ഉപ്പുവെള്ള പ്രശ്നം കാരണം, വീട് ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലാണ് നിരവധി കുടുംബങ്ങൾ. കുറേവർഷമായി തുടരുന്ന വെള്ള പ്രശ്നം പരിഹരിക്കാൻ അധികൃതർ മുൻകയ്യെടുക്കുന്നുമില്ല.
Advertisement