മട്ടന്നൂര്‍ നഗരസഭയില്‍ ഡെങ്കിപരത്തുന്ന ഈഡിസ് കൊതുകുകളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് സ്ഥലത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു
മട്ടന്നൂര്‍ നഗരത്തില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയമായെന്ന് ജില്ലാമെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചെങ്കിലും പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ എണ്ണം പെരുകിയതായി പരിശോധനയില്‍ കണ്ടെത്തി.കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടണെന്നും ജാഗ്രതാനിര്‍ദേശത്തില്‍ ആരോഗ്യവകുപ്പറിയിച്ചു.പനിയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പനി നിയന്ത്രിക്കാനാകാത്തത് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു
വിവിധ ആശുപത്രികളിലായി 119പേര് ഡെങ്കിബാധിതരായി ഇതിനകം ചികിത്സ തേടിയിട്ടുണ്ട്.പരിശോധന ക്യാംപകുകളും പ്രതിരോധ നടപടികളും ശക്തമാക്കിയെങ്കിലും ഡെങ്കിപടര്ന്ന് പിടിയ്ക്കുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാരിപ്പോഴും.