മട്ടന്നൂര്‍ നഗരത്തില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയമായെന്ന് ജില്ലാമെഡിക്കല്‍ ഒാഫീസര്‍. ആരോഗ്യമന്ത്രിയുെട നാട്ടില്‍ പനിപടരുന്നതിനെതിരെ യുഡിഎഫ് കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു. നിര്‍മ്മാണത്തിലുള്ള കെട്ടിടങ്ങളില്‍ ശുദ്ധജലംകെട്ടിക്കിടന്ന് ഈഡിസ് കൊതുകുകള്‍ ധാരാളമായി പെറ്റുപെരുകിയതാണ് പനിപടരാന്‍ കാരണമായതെന്ന് ഡിഎംഒ അറിയിച്ചു.
പ്രതിരോധ നടപടികളും പരിശോധന ക്യാംപുകളും ഊര്‍ജിതമാക്കിയിട്ടുണ്ട്.വിവിധ ആശുപത്രികളിലായി 119പേര് ഡെങ്കിബാധിതരായി ഇതിനകം ചികിത്സ തേടി.ഇതില്‍ 88പേര് മട്ടന്നൂര്‍ നഗരസഭയില്‍ നിന്നുള്ളവരും ശേഷിക്കുന്നവര്‍ തൊട്ടടുത്ത പഞ്ചായത്തുകളില്‍ നിന്നുമാണ്.പുതിയതായി പനി റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യവകുപ്പറിയിച്ചു. പനിബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത േമഖലകളില്‍ പരിശോധന ക്യാംപുകള്‍ നടത്തിയതായും ഡിഎംഒ അറിയിച്ചു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്കരനാണ് മട്ടന്നൂര്‍ നഗരസഭാ ചെയര്മാന്.മന്ത്രിയുടെ നാട്ടില്‍ പനിപിടിച്ചതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനും നഗരസഭയ്ക്കുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.എന്നാല്‍ പനി പടരുന്നത് യുിഡിഎഫ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
Advertisement