ജലക്ഷാമം രൂക്ഷമായതോടെ മലപ്പുറം തിരുനാവായയിലെ താമരപ്പാടങ്ങൾ കരിഞ്ഞുണങ്ങി. ഇതരസംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് പോലും താമര എത്തിച്ചിരുന്നത് തിരുനാവയയിലെ താമരപ്പാടങ്ങളിൽ നിന്നാണ്.
ഏക്കർ കണക്കിന് പാടങ്ങളിൽ വിടർന്ന് നിന്നിരുന്ന താമരപ്പൂക്കൾ കാണാനേയില്ല. പൂക്കൾ മാത്രമല്ല, ഇലയും തണ്ടുമെല്ലാം കരിഞ്ഞുണങ്ങി തുടങ്ങിയിരിക്കുന്നു. പരിസരങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് പോലും കൊടുക്കാന്‍ താമരപ്പൂക്കളില്ല.
കടുത്ത വേനലിൽ പോലും തോണിയിലെത്തിയായിരുന്നു കർഷകർ പൂക്കൾ ശേഖരിച്ചിരുന്നത്. താമരപ്പാടങ്ങൾ ഉണങ്ങിയത് കർഷകരുടെ ജീവിതമാർഗവും അടച്ചു.
താമരപ്പാടങ്ങൾ വറ്റി വരണ്ടത് പ്രദേശത്ത് കിണറുകളിലെ ജലവിതാനത്തേയും ബാധിക്കും.