സർക്കാർ സ്കൂളിന്റെ മൈതാനം കയ്യേറി വയോജന മന്ദിരം നിർമിക്കാനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിർമാണം നിർത്തിവെയ്ക്കണെമെന്നാവശ്യപ്പെട്ട് കെ. എസ്.യു നഗരസഭയ്ക്ക് മുന്നില്‍ വോളിബോൾ കളിച്ച് പ്രതിഷേധിച്ചു.
ഹോസ്ദുർഗ് ഹയർസെക്കണ്ടറി സ്കൂളിന്റെ മൈതാനം കയ്യേറി വയോജന മന്ദിരം പണിയാനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ തീരുമാനമാണ് പ്രതിഷേധങ്ങൾക്ക് കാരണം. കളിസ്ഥലം നിലനിര്‍ത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നാലു സ്കൂളുകളുടെ കളിസ്ഥലം കൂടിയാണിതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രതീകാത്മകമായി വോളിബോൾ കളിച്ചായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം
പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തുണ്ട്. വയോജന മന്ദിരം പണിയാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് ബി.ജെ.പി തീരുമാനം. അതേ സമയം മൈതാനത്ത് വയോജന മന്ദിരം നിർമ്മിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുയാണ് കാഞ്ഞങ്ങാട് നഗരസഭ