E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ വിമാനത്താവളം : ആഭ്യന്തരവിമാനക്കമ്പനികളുമായി വ്യോമയാനസെക്രട്ടറി ചര്‍ച്ചനടത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ആഭ്യന്തരവിമാനക്കമ്പനികളുമായി വ്യോമയാനസെക്രട്ടറി ഇരുപത്തേഴിന് ചര്‍ച്ചനടത്തും. സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥലമെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശബരിമല വിമാനത്താവളത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും ഡല്‍ഹിയില്‍ വ്യോമയാന മന്ത്രിയെ കണ്ടശേഷം പിണറായി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടത്താനാണ് കേരളത്തിന്‍റെ നീക്കം. വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സര്‍വീസ് നടത്താന്‍ ആഭ്യന്തരവിമാനക്കന്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും 27 ന് കിയാല്‍ ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുക്കുന്ന ചര്‍ച്ചയില്‍ അന്തിമരൂപമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലും ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തും. വിമാനത്താവളത്തിലെ സുരക്ഷാപരിശോധനകള്‍, ഉദ്യോഗസ്ഥ നിയമനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. 

ഉദ്ഘാടന തീയതി, വിദേശവിമാനക്കന്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി എന്നീ കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകളുണ്ടാകും. അതേസമയം, ശബരിമല വിമാനത്താവള നിര്‍മാണം വേഗത്തിലാക്കുന്നതിന് വ്യോമയാനമന്ത്രാലയം അനുകൂലനിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയിലേയും എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ അടുത്തആഴ്ച വിമാനത്താവളം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :