കണ്ണൂര്‍ തലശേരി ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന താഴെചൊവ്വയില്‍ പുതിയപാലം യാഥാര്‍ഥ്യമാകുന്നു. മൂന്നരകോടി രൂപചെലവില്‍ ഒമ്പതുമാസം കൊണ്ട് പുതിയപാലം നിര്‍മിക്കാനാണ് നടപടി ആരംഭിച്ചത്.
കണ്ണൂര്‍ നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്കിന് പ്രധാനകാരണങ്ങളിലൊന്നായിരുന്ന താഴെചൊവ്വ പാലം മാറ്റിനിര്മിക്കുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് അനുവദിച്ച പാലത്തിന്റെ ഭരണാനുമതിയും സാങ്കേതിഅനുമതിയും ഇപ്പോഴാണ് ലഭിച്ചത്. 1968 ലാണ് നിലവിലെ പാലം നിര്‍മിച്ചത്. കാനംപുഴക്ക് കുറുകെ നിര്‍മിച്ച വീതികുറഞ്ഞപാലമാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നത്. നിലവിലുള്ള പാലത്തില്‍ നിന്ന്് ഒന്നരമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് പുതിയ പാലം നിര്‍മിക്കുന്നത്. കാസര്‍കോട് സ്വദേശിയാണ് കരാറെടുത്തിരിക്കുന്നത്.
ഇരുപത് മീറ്റര്‍ നീളത്തിലും ഏഴരമീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. രണ്ടു വശത്തും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. കണ്ണൂര്‍ ഭാഗത്തേക്ക് എഴുപത് മീറ്റര്‍ നീളത്തിലും തലശേരി ഭാഗത്തേക്ക് മുപ്പത് മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.നിശ്ചിതസമയത്തുതന്നെ പാലം നിര്‍മിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ