സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രഫിയെന്ന് പ്രശസ്ത ഫോട്ടോഗ്രാഫറും പത്മശ്രീ ജേതാവുമായ രഘുറായ്. കോഴിക്കോട്ട് റസാഖ് കോട്ടക്കൽ ഫോട്ടോപ്രദർശനത്തോടനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഴലും വെളിച്ചവും ഇടകലർന്ന ഫ്രെയിമുകളെ അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫർറസാഖ് കോട്ടക്കലിനെ അനുസ്മരിക്കാനാണ് രഘുറായ് കോഴിക്കോട്ടെത്തിയത്. ഫോട്ടോഗ്രാഫി അതിന്റെ ഉത്തരവാദിത്വം പാലിക്കേണ്ടതിനെ അദ്ദേഹം ഓർമപ്പെടുത്തി.
കറുപ്പും വെളുപ്പും ഇഴചേർന്ന ഗ്രാമീണജീവിതങ്ങളെ ഒപ്പിയെടുത്ത റസാഖിന്റെ 125 ഫോട്ടോകളാണ് ് പ്രദർശനത്തിലുണ്ടായിരുന്നത്.പോയ കാലത്തെ ഓർമപ്പെടുത്തുന്നവയാണ് ഓരോ ക്യാമറക്കാഴ്ചയും.
റസാഖ് കോട്ടയ്ക്കൽ ഫൗണ്ടേഷനാണ് ഓർമയിൽ റസാഖ് കോട്ടയക്കൽ എന്ന പേരിൽ് പ്രദർശനം സംഘടിപ്പിച്ചത്. 13ന് നടക്കുന്ന സമാപനസമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
Advertisement