വയനാട് മാനന്തവാടിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികള്‍ക്ക് അമ്പെയ്ത്തുപരിശീലനത്തിന് അവസരമൊരുക്കി തലക്കല്‍ ചന്തു സ്കൂള്‍ ഓഫ് ആര്‍ച്ചറി. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് ആദിവാസി കുട്ടികൾക്ക് മാത്രമായി അമ്പെയ്ത്ത് പരിശീലനം നടക്കുന്നത്.
പരമ്പരാഗത ആയോധനകലയിൽ പുതുതലമുറയ്ക്കും പ്രാവീണ്യം നൽകുക. തലക്കല്‍ ചന്തു ഡവലപ്പ്മെന്റ് സൊസൈറ്റിയാണ് ആശയത്തിനു പിന്നിൽ. മാനന്തവാടി ഗവ.കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. ജില്ലയുടെ വിവിധയിടങ്ങളിൽനിന്ന് ഒൻപതുമുതൽ ഇരുപതുവയസുവരെയുള്ള നൂറ്റിഅറുപത് കുട്ടികളാണ് അതിരാവിലെ എത്തുന്നത്.
അമ്പെയ്ത്ത് മൽസരത്തിൽ രാജ്യാന്തരതലത്തിൽവരെ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വളർച്ചയെ സഹായിക്കുക തുടങ്ങിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
വിദ്യാർഥികളിൽനിന്ന് ചെറിയൊരുതുക ഫീസായി വാങ്ങിയാണ് സ്കൂളിന്റെ പ്രവർത്തനം. അമ്പെയത്ത് താരങ്ങളായ വിനോദ് പാലോട്ട്, ചന്ദ്രന് കൽപറ്റ, രാജന് കണ്ണൂർ, ഗംഗാധരന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
Advertisement