ദേശീയഗാനങ്ങളിലൂടെ ലോകരാജ്യങ്ങളെ അടുത്തറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തിലെ കുട്ടികൾ. അൻപത്തിരണ്ടു രാജ്യങ്ങളുടെ ദേശീയഗാനങ്ങളാണ് പഠിച്ചത്്. കുട്ടികൾ ആലപിച്ച ദേശീയഗാനങ്ങൾ ഉൾപ്പെടുത്തി അന്യോന്യം എന്ന പേരിൽ സിഡിയും പുറത്തിറക്കി.
സ്വന്തം രാജ്യത്തിനെ സ്നേഹിക്കുന്നതിനൊപ്പം ഒാരോ രാജ്യത്തിന്റെയും സംസ്കാരവും വൈവിധ്യവും തിരിച്ചറിയാം.സംഗീതത്തിലൂടെ മനുഷ്യമനസുകളെ ഒന്നിപ്പിക്കുവാൻ ദേശീയഗാനമാണ് കുട്ടികൾ തിരഞ്ഞെടുത്തത്. കേന്ദ്രീയവിദ്യാലയത്തിലെ പതിമൂന്നു പേരടങ്ങുന്ന ഗായകസംഘം ഇന്ത്യ ഉൾപ്പെടെ 52 രാജ്യങ്ങളുടെ ദേശീയഗാനങ്ങളാണ് ആലപിച്ച് സിഡിയിലാക്കിയത്. ഏറ്റവും ദൈർഘ്യമേറിയ ഗ്രീസിന്റെ ദേശീയഗാനം മുതൽ നാലുവരിയിൽ ഒതുങ്ങുന്ന ജപ്പാന്റെ ദേശീയഗാനം വരെയുണ്ട്. രണ്ടുവർഷം മുൻപ് 32 രാജ്യങ്ങളുടെ ദേശീയഗാനം ആലപിച്ച് ലിംകാ ബുക്ക് ഒാഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. സി.ഡി.യുടെ പ്രകാശനം കലക്ടർ പി.മേരിക്കുട്ടി നിർവഹിച്ചു.