കോഴിക്കോടിന്റെ ഹൃദയം കവർന്ന് ഹിമാൻഷു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരി. പുല്ലാങ്കുഴൽ വിദഗ്ധൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനും ഹിന്ദുസ്ഥാനി ബാംസുരി സംഗീതത്തിലെ വിസ്മയ പ്രതിഭയുമായ ഹിമാൻഷു നന്ദആദ്യമായാണ് കോഴിക്കോട്ട്പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
നിശബ്ദതയിൽപോലും സംഗീതമുണ്ടെന്ന് അനുഭവപ്പെടുത്തുകയായിരുന്നു ബാംസുരിയുടെ ഈണങ്ങൾ. ഹംസധ്വനിയുടെ നനുത്ത രാഗത്തിൽ അത് ആസ്വാദകർക്ക് നിർചിക്കാനാകാത്ത അനുഭൂതിയായി
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിന്റെ ഉത്തരേന്ത്യൻ മാതൃകയെയാണ് ഹിമാൻഷു നന്ദ പ്രതിനിധീകരിക്കുന്നത്. ഉന്നത ഉദ്യോഗം രാജിവച്ച് സംതീതത്തിലേക്കുള്ള ജീവിത വഴികളും അദ്ദേഹം പങ്കുവച്ചു. സദസ്സിന്റെ ആദരവും ഏറ്റുവാങ്ങിയാണ് സംഗീതജ്ഞൻ മടങ്ങിയത്. തിരുവരങ്ങാണ് പരിപാടി സംഘടിപ്പിച്ചത്