E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

വന്യജീവി സങ്കേതത്തിലെ കുളങ്ങളിൽ മൃഗങ്ങൾക്കായി കുടിവെള്ളംനിറച്ച് വനംവകുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചരിത്രത്തിലാദ്യമായി വയനാട് വന്യജീവി സങ്കേതത്തിലെ കുളങ്ങളിൽ വന്യമൃഗങ്ങൾക്കായി കുടിവെള്ളംനിറച്ച് വനംവകുപ്പ്. കുളങ്ങൾ വറ്റിത്തുടങ്ങിയതോടെയാണ് ലോറിയിൽ കാട്ടിലേക്ക് വെള്ളമെത്തിക്കാൻ വനപാലകർ തീരുമാനിച്ചത്. 

വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന നൂൽപ്പുഴയിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. ലോറിയിൽ സ്ഥാപിച്ച അയ്യായിരം ലിറ്ററിന്റെ രണ്ട് ടാങ്കുകളിൽ ജലം നിറയ്ക്കും. വെള്ളം വറ്റി ചതുപ്പായിമാറിയ കുളങ്ങളിലാണ് ആദ്യം കുടിവെള്ളമെത്തിക്കുന്നത്. വീണ്ടുകീറിയ കുളത്തിലെ മണ്ണിലേക്ക് വെള്ളമെത്തിയതോടെ പുതുമഴപെയ്ത സന്തോഷമായിരുന്നു മീനുകൾക്ക്. 

കുറിച്യാട്, മുത്തങ്ങ റെയ്ഞ്ചുകളിലാണ് ആദ്യഘട്ടത്തിൽ വെള്ളമെത്തിക്കുന്നത്. വരുംദിവസങ്ങളിൽ ലോറിയെത്തുന്ന എല്ലാ കുളങ്ങളിലും വെള്ളം നിറയ്ക്കും. അധികജലം ആവശ്യമായി വന്നാൽ കാരാപ്പുഴ ‍ഡാമിൽനിന്നെടുക്കാൻ കലക്ടർ വനംവകുപ്പിന് അനുമതി നൽകി. കുടിനീരെത്തിയതോടെ കുളങ്ങളുടെ അരികിലാണ് മൃഗങ്ങൾ തമ്പടിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :