ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയമായ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം രാജ്യാന്തരനിലവാരത്തിലുള്ള സ്പോര്‍ട്സ് ഹബായി മാറുന്നു. അന്പതുകോടി രൂപ ചെലവിട്ടാണ് നവീകരണം. സ്റ്റേഡിയത്തില്‍ ദേശീയതാരങ്ങള്‍ക്ക് ഉള്‍പ്പെടെ താമസിച്ച് പരിശീലനം നടത്താനുള്ള സജ്ജീകരണങ്ങളും തയാറാകുന്നുണ്ട്.
രാജ്യാന്തരമല്‍സരങ്ങള്‍ നടത്താന്‍ സജ്ജമായ സ്പോര്‍ട്സ് ഹബ്ബായി മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തെ മാറ്റാനാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ തീരുമാനം. അന്താരാഷ്ട്രനിലവാരത്തിലുള്ള നീന്തല്‍കുളം, ഒരു കോടി ചെലവിട്ട് ഹെല്‍ത്ത് ക്ലബ്, ഫുട്ബോള്‍ , റൈഫിള്‍ ,ടെന്നീസ്, ബാസ്ക്കറ്റ് ബോള്‍ ,വോളിബോള്‍ തുടങ്ങി എല്ലാമല്സരങ്ങള്ക്കുമുള്ള രാജ്യാന്തരനിലവാരത്തിലുള്ള കോര്‍ട്ടുകള്‍ എന്നിവയാണ് മുണ്ടയാട് തയാറാകുന്നത്.വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുന്നതോടെ പതിനഞ്ചുമിനിട്ട് യാത്രകൊണ്ട്് ദേശീയതാരങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്താന്‍ കഴിയും.
സ്പോര്‍ട്സ് ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്കുകൂടി പരിശീലനം നടത്താവുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ക്രമീകരിക്കുക.സ്പോര്‍ട്സ് ഹബ് യാഥാര്‍ഥ്യമാകുന്നതോടെ ദേശീയ നിലവാരത്തിലുള്ള ഒട്ടേറെ ടൂര്‍ണമെന്റുകള്‍ സംഘടിപ്പാക്കാനും കഴിയും. താരങ്ങള്‍ക്ക് മല്‍സരത്തിനിടെ താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും.കേരളത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ഹബാക്കി മുണ്ടയാടിനെ മാറ്റിയാല്‍ മലബാറിന്റെ കായികമേഖലക്കും സ്റ്റേഡിയം കുതിപ്പേകുമെന്നാണ് പ്രതീക്ഷ