ജലാശയ സംരക്ഷണ സന്ദേശവുമായി പുഴയോരത്ത് ചിത്രം വരച്ച് ചിത്രകാരൻമാരുടെ കൂട്ടായ്മ.കോഴിക്കോട് തലക്കുളത്തൂരിൽ പാവയിൽ ഫെസ്റ്റിന്റെ മുന്നോടിയായാണ് പുഴയോര ചിത്രരചന സംഘടിപ്പിച്ചത്
ഒാരോ ജലാശയങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുള്ള തയ്യാറെടുപ്പാണിത്.പ്രകൃതിയെ അറിഞ്ഞും ആസ്വദിച്ചും പാവയിൽ പുഴയോരത്തിരുന്നവർ വരച്ചു.കോഴിക്കോട് ജില്ലയിലെ നൂറോളം ചിത്രകാരൻമാരാണ് പുഴയോര ചിത്രരചനക്കായി എത്തിയത്.ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു ഈ കൂട്ടായ്മ
ഈ ചിത്രങ്ങളെല്ലാം പാവയിൽ ഫെസ്റ്റിന്റെ ഭാഗമായി പ്രദർശിപ്പിക്കും. പാവയിൽ പുഴയിലെ ടൂറിസം സാധ്യതകള്‍ പുറലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 7 മുതൽ 11 വരെയാണ് ഫെസ്റ്റ്.