മലപ്പുറത്തെ തിരഞ്ഞെടുപ്പു ലാഭത്തിന് വേണ്ടി മുസ്്ലിം ധ്രൂവീകരണമുണ്ടാക്കിയാൽ നഷ്ടം നാടിനാണന്ന് സി.പി.എം നേതൃത്വം. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടികളോട് ഒരുകാലത്തും സന്ധി ചെയ്യാനില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ പറഞ്ഞു.
ഹൈന്ദവ വർഗീയതയെ നേരിടാൻ നല്ലത് അതിതീവ്ര മുസ്്ലിം തീവ്രവാദമാണന്ന നിലപാട് പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് എന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. മതേതരത്വം പറയുന്ന കോൺഗ്രസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് മുസ്്ലിംലീഗ് മുസ്്ലിം ധ്രൂവീകരണമുണ്ടാക്കി വോട്ടു പിടിക്കാൻ ശ്രമിക്കുന്നത്.
തീവ്ര മുസ്്ലിം ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ധ:ൂവീകരണമുണ്ടാക്കുബോള് അത് മുസ്്ലിം സമൂഹത്തിന് തന്നെ ദോഷകരമായി തീരും. താൽക്കാലിക ലാഭത്തിന് മതത്തിന്റെ പേരിൽ ഏകോപിപ്പിക്കരുതെന്നും പറഞ്ഞു.
മുസ്്ലിം ധ്രൂവീകരണ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുബോൾ ശക്തമായ പ്രചാരണം നടത്തുമെന്നും എ. വിജയരാഘവൻ പറഞ്ഞു.