കണ്ണൂര്‍ അഞ്ചരക്കണ്ടി പഞ്ചായത്തില്‍ മല്‍സരിച്ച് കൃഷിചെയ്യാന്‍ വനിതകള്‍ രംഗത്തിറങ്ങിയതോടെ പാടങ്ങളില്‍ നൂറുമേനി വിളവ്. ജൈവകൃഷി സംസ്കാരം ജനങ്ങളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് ജനകീയകൂട്ടായ്മയില്‍ ആരംഭിച്ച കൃഷിമല്സരത്തില് ഒന്നാം സ്ഥാനത്ത് എത്തുന്നയാള്‍ക്ക് വിദേശയാത്രയാണ് സമ്മാനം.
അഞ്ചരക്കണ്ടി പഞ്ചായത്തിലെ നാല്‍പ്പത്തിഅഞ്ച് വനിതകളാണ് കൃഷിമല്സരത്തില് പങ്കെടുത്തത്. പഞ്ചായത്തിലെ വിവിധസ്ഥലങ്ങളിലായിരുന്നു കൃഷി. ജനുവരിയില്‍ തുടങ്ങിയ കൃഷിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ എടുത്തതോടെ മല്‍സരം അവസാനിച്ചു. ഏറ്റവും നല്ലരീതിയില്‍ കൃഷിചെയ്ത് ഒന്നാം സ്ഥാനം നേടിയ പി.കെ. ഫാത്തിമക്ക് എസ്.കെ.എസ്.എസ്.എഫിന്റെ വക ഉംറ ടിക്കറ്റാണ് സമ്മാനം.മല്‍സരം കൊഴുത്തതോടെ പാവക്കയും വെണ്ടക്കയും പയറും വെള്ളരിയും പച്ചമുളകുമെല്ലാം മികച്ച വിളവുനല്കി.വനിതാമല്സരത്തിന് ആവേശം പയര്ന്ന് പുരുഷന്മാരും രംഗത്തിറങ്ങി.
ആദ്യവര്‍ഷത്തെ മല്‍സരം വിജയം കണ്ടതോടെ അടുത്തവര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷിമല്സരം വ്യാപിപ്പിക്കാനാണ് തീരുമാനം. അതുവഴി കൂടുതല്‍ വനിതകളെ കൃഷിയിലേക്ക് പ്രചോദനം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ. വിളവെടുത്ത കൃഷി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നാട്ടുകാരും എത്തിയതോടെ കൃഷിമല്സരം ലാഭകരവുമായി.