റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ തുറന്ന ഡോറിൽ തട്ടി തെറിച്ചു വീണ സ്കൂട്ടർ യാത്രിക മരിച്ചു. കുളപ്പുറം ഫാത്തിമാനഗർ പച്ചക്കാണിവിള വീട്ടിൽ ഷിബാജോയി(29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.40നു കളിയിക്കാവിള പിപിഎം ജംക്ഷന് സമീപമാണ് സംഭവം. കോഴിവിള നിന്നും പിപിഎം ജംക്ഷനിലേക്കു വരികയായിരുന്നു ഷീബ.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷീബയെ പാറശാല ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഭർത്താവ് ജോയി രാജസ്ഥാനിൽ സൈനികനാണ്. മകൾ. ജോസ്ലിൻ ജോയ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.00ന്.