E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കൊക്കക്കോള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമടയില്‍ നാട്ടുകാര്‍ സമരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജലചൂഷണം നടത്തിയ കൊക്കക്കോള കമ്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് പ്ലാച്ചിമടയിലെ നാട്ടുകാർ വീണ്ടും സമരത്തിലേക്ക്. പ്ലാച്ചിമട സമരത്തിന് പതിനഞ്ചുവർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വഴിയൊരുങ്ങുന്നത്. 

സമരസമിതിയോട് അനുഭാവമുളള വിവിധ സംഘടനകളെയും വ്യക്തികളെയും ഒപ്പം ചേർത്തുകൊണ്ട് 22 ന് സമരം തുടങ്ങാനാണ് തീരുമാനം. ഇതിനുമുന്നോടിയായി പത്താംതീയതി പ്ളാച്ചിമടയിൽ വിപുലമായ കൺവൻഷൻ ചേരും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല എന്ന കാരണത്താൽ കേന്ദ്രസർക്കാർ തിരിച്ചയച്ച പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിൽ സംസ്ഥാന സർക്കാർ നാളിതുവരെ തീരുമാനമെടുത്തിട്ടില്ല. ആറുവർഷംമുൻപ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലാണ് കാലഹരണപ്പെട്ടത്. നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ പ്ലാച്ചിമടയിലോ, തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിലോ സമരം നടത്തും. 

രണ്ടായിരത്തിൽ പ്രവർത്തനം തുടങ്ങിയ കമ്പനി ജനകീയ പ്രതിഷേധത്തെത്തുടർന്ന് 2004 ൽ അടച്ചുപൂട്ടി. ആദിവാസികളുടെ കുടിവെളള സ്രോതസുകൾ മലിനപ്പെടുത്തിയെന്ന പരാതിയിൽ പട്ടികജാതിപട്ടികവർഗ കമ്മിഷന്റെ നിർദേശപ്രകാരം മീനാക്ഷിപുരം പൊലീസ് കോക്ക കോള കമ്പനിക്കെതിരെ കഴിഞ്ഞവർഷം ജൂൺ പത്തിന് കേസെടുത്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :