E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകി പഴയങ്ങാടിയിലെ വിപ്ര ഫ്ലോട്ടിങ് പാര്‍ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ കായലിന്‍റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രൂപംകൊടുത്ത കണ്ണൂര്‍ പഴയങ്ങാടിയിലെ വിപ്ര ഫ്ലോട്ടിങ് പാര്‍ക്ക് മലബാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകുന്നു. ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ സഹായത്തോടെ വയലപ്ര കായലിനുള്ളിലാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് എത്താവുന്ന രീതിയില്‍ വിനോദസഞ്ചാരകേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. 

കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം പഞ്ചായത്തിലെ വയലപ്ര കായല്‍തീരവും കായലുമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മനോഹരമാക്കിയിരിക്കുന്നത്. ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ചെറിയ പാര്‍ക്കില്‍ നിന്നുതുടങ്ങിയതാണ് വയലപ്രയിലെ ടൂറിസം വികസനം. സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത് കായലിന്‍റെ സാധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ മരങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് കായലിനുള്ളിലെ നടപ്പാത. തെങ്ങിന്‍തടികളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന മരപ്പലകകള്‍ക്ക് മുകളിലൂടെ കായല്‍വെള്ളം കണ്ടുള്ള യാത്ര സഞ്ചാരികള്‍ക്ക് ആനന്ദം പകരുന്നുണ്ട്. 

നാനൂറ്റിഅമ്പത് മീറ്റര്‍ നീളത്തില്‍ കായലിനുള്ളിലൂടെ നടക്കാം. ഇടക്കിടെ കാറ്റുകൊണ്ട് ഇരുന്ന് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നു.നിശ്ചിത ദൂരത്തിനിടയില്‍ സജ്ജീകരിച്ചിരിക്കുന്ന ഷോപ്പിങ് സെന്‍ററുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം. നാടന്‍ സാധനങ്ങളും വയനാടന്‍ സ്പെഷ്യല്‍ സാധനങ്ങളുമെല്ലാം വില്‍പനക്കുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പോലും അപകടമില്ലാതെ യാത്രചെയ്യാവുന്ന രീതിയിലാണ് നടപ്പാത ക്രമീകരിച്ചിരിക്കുന്നത്.യാത്രക്കിടയില്‍ ബോട്ട് സവാരി ആസ്വദിക്കാം.വ്യത്യസ്ത ഇനം ജലവിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. 

കുട്ടികള്‍ക്ക് മാത്രമായുള്ള സ്പെഷ്യല്‍ ഫണ്‍ സ്പോട്ടാണ് മറ്റൊരു പ്രത്യേകത. ശീതീകരിച്ച വലിയ ഹാളില്‍ ഒരുക്കിയിരിക്കുന്ന വ്യത്യസ്ത ഇനം കളിയുപകരണങ്ങളില്‍ കുട്ടികള്‍ക്ക് മണിക്കൂറുകളോളം ചെലവഴിക്കാം. ബൈക്ക് കാര്‍ റെയ്സിങും ഫയറിങ്ങും സൈക്കിളിങും ഉള്‍പ്പടെ ഏതുപ്രായത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന ഇനങ്ങളാണ് ഫണ്‍ സ്പോട്ടിലുള്ളത്. 

പ്രത്യേകം തയാറാക്കിയ കളി സ്ഥലങ്ങളും വ്യത്യസ്തമായ രുചികള്‍ക്കുള്ള സ്റ്റാളുകളും ഒാരോ കോര്‍ണറിലുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് സ്വയം ഒാടിക്കാവുന്ന ബോട്ടുകളും ഉണ്ട്. സ്കൂള്‍ കുട്ടികള്‍ക്കുള്ള പ്രത്യേക പാക്കേജ്, ഫാമിലി പാക്കേജ് , ആഘോഷങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം വിപ്ര ഫ്ലോട്ടിങ് പാര്‍ക്കിലുണ്ട്. പരിപാടികള്‍ സംഘടിപ്പിക്കാവുന്ന സ്റ്റേജുകളും കായലില്‍ തന്നെയുണ്ട്. കണ്ടല്‍ കാടിന് പോറലേല്‍പ്പിക്കാതേയും പുഴ മലിനമാക്കാതേയും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് തയാറാക്കിയിരിക്കുന്ന വിപ്ര ഫ്ലോട്ടിങ്പാര്‍ക്കിലേക്ക് മറ്റുജില്ലകളില്‍ നിന്നുപോലും നൂറുകണക്കിനാളുകളാണ് ദിനംപ്രതി എത്തുന്നത്. 

കായലിനുള്ളില്‍ കോട്ടേജുകള്‍ നിര്‍മിച്ച് താമസസൗകര്യകൂടി ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പുതിയ റൈഡുകളും ഗെയിംസുകളും കൂടി എത്തുന്നതോടെ കായലിന്‍റെ സൗന്ദര്യം ഉപയോഗപ്പെടുത്തി നിര്‍മിച്ച മലബാറിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വയലപ്രയിലെ വിപ്ര ഫ്ലോട്ടിങ് പാര്‍ക്ക് മാറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :