E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 06:07 PM IST

Facebook
Twitter
Google Plus
Youtube

More in North

മുഖ്യമന്ത്രിയും കൈവിട്ടതോടെ ഏഴിമല അക്കാദമിയിലെ മാലിന്യപ്രശ്നത്തില്‍ സമരക്കാര്‍ ഒറ്റപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രിയും കൈവിട്ടതോടെ കണ്ണൂര്‍ ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്രശ്നത്തില്‍ മുപ്പതുദിവസത്തിലധികമായി സമരം നടത്തുന്ന പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. പ്രശ്നം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്‍ ഉള്‍പ്പെടെ നടത്തുന്ന സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാവികഅക്കാദമിയിലെ കേഡറ്റുകളെ നോട്ടംകൊണ്ടുപോലും ഉപദ്രവിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് നിര്‍ദേശംനല്‍കി. 

ഏഴിമല നാവികഅക്കാദമിയിലെ മാലിന്യപ്ലാന്‍റില്‍ നിന്നുള്ള മാലിന്യം മൂലം രാമന്തളിയിലെ പ്രദേശവാസികളുടെ കുടിവെള്ളം മലിനമായതോടെയാണ് ജനങ്ങള്‍ സമരം തുടങ്ങിയത്.ഉപവാസ സമരവും നിരാഹാര സമരവും സി.കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മറ്റൊരു സമരവും ശക്തമായതോടെയാണ് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്.പയ്യന്നൂരില്‍ നാവികഅക്കാദമി അധികൃതര്‍ , പഞ്ചായത്ത് അധികൃതര്‍ , എംഎല്‍എ ,എംപി എന്നിവരുമായി നടത്തി ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നം പഠിക്കാന്‍ വിദഗ്ദ സമിതിയെ തീരുമാനിച്ചത്. ഒരു മാസത്തിനകം സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നാവികഅക്കാദമി അധികൃതരും സമ്മതിച്ചു.ഈ സാഹചര്യത്തില്‍ വൈകാരികമായ സമരങ്ങള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ നിര്‍േദശത്തിന്‍റെ അടിസ്ഥാനത്തില്‍ സി.കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച സമരം അവസാനിപ്പിച്ചേക്കും.എന്നാല്‍ മാലിന്യപ്ലാന്‍റ് അടച്ചുപൂട്ടുകയെന്ന ആവശ്യവുമായി നിരാഹാരസമരം നടത്തുന്ന സമരസമിതി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.വ്യക്തമായ ഉറപ്പുലഭിച്ചാല്‍ സമരം പിന്‍വലിക്കാമെന്ന നിലപാടിലാണ് പ്രദേശവാസികളില്‍ ചിലര്‍. പഞ്ചായത്ത് അധികൃതരും സമരസമിതി നേതാക്കളും കൂടിയാലോചിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കണമെന്നാണ് ധാരണ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :