E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:34 AM IST

Facebook
Twitter
Google Plus
Youtube

More in North

ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതിയുടെ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്താനാര്‍ബുദം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതിയുടെ ആദ്യഘട്ടപരിശീലനം പൂര്‍ത്തിയാക്കിയവരുടെ സമ്മേളനം കണ്ണൂരില്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശകന്‍ ഡോ.ആര്‍. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും മനോരമ ന്യൂസും സംയുക്തമായി തുടക്കമിട്ട കേരളകാനിന്‍റെ ഭാഗമായാണ് ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതി ആരംഭിച്ചത്. തൊള്ളായിരം പേരുടെ പരിശീലനമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ചുപഞ്ചായത്തുകളിലെ സ്ത്രീകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. തൊള്ളായിരം വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പദ്ധതിയുടെ ആദ്യഘട്ടസമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ലോകാരോഗ്യസംഘടനയുടെ ഉപദേശകനും ഗവേഷണ വിഭാഗം തലവനുമായ ഡോ.ആര്‍ ശങ്കരനാരായണന്‍ മലബാറില്‍ നടക്കുന്ന കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. സ്താനാര്‍ബുദഅവബോധം ഗ്രാമീണമേഖലയിലെ സ്ത്രീകളില്‍ എത്തിക്കാനായാല്‍ സ്താനാര്‍ബുദ മരണനിരക്കും സ്താനാര്‍ബുദ നിരക്കും ഏറെ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 

കേരള കാനിന്‍റെ ഭാഗമായി സിനിമാതാരം മഞ്ജുവാര്യര്‍ തുടക്കമിട്ട ബ്രസ്റ്റ്കാന്‍സര്‍ ബ്രിഗേഡ് പദ്ധതിയാണ് വിജയകരമായി ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്.പരിശീലനം ലഭിച്ച തൊള്ളായിരം സ്ത്രീകള്‍ കുടുംബശ്രീയോഗങ്ങള്‍ , ക്ലാസുകള്‍ എന്നിവയിലും വീടുകള്‍ കയറിയും സ്വയം സ്തനപരിശോധന നടത്തേണ്ടതിന് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും. മൂന്നുമാസത്തിന് ശേഷം സഞ്ജീവിനി ടെലിമെഡിസിന്‍ യൂണിറ്റിന്‍റെ സഹായത്തോടെ ഗ്രാമതലത്തില്‍ രോഗനിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കും. കാന്‍സര്‍ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വീടുകളില്‍ ലഘുലേഖകള്‍, പുസ്തകങ്ങള്‍ , സിഡി എന്നിവയും വിതരണം ചെയ്യുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :