കണ്ണൂര്‍ ആയിക്കര ഹാര്‍ബറിലെ ആഴംകൂട്ടുന്ന ജോലികള്‍ തടസപ്പെട്ടതോടെ മല്‍സ്യത്തൊഴിലാളികള്‍ സമരത്തിനിറിങ്ങി. സി.പി.എം ജില്ലാകമ്മിറ്റിയുടെ പിന്തുണ ഉറപ്പാക്കിയാണ് മല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പിനെതിരെ ഉപവാസസമരത്തിന് ഇറങ്ങിയത്. മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം സിപിഎം ഏറ്റെടുക്കുമെന്ന് ജില്ലാസെക്രട്ടറി പി.ജയരാജന് പറഞ്ഞു.
ഹാര്‍ബറിലെ മണല്‍ നീക്കം ചെയ്യാത്തതിനാല്‍ പതിനായിരത്തിലധികം മല്‍സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.ഹാര്‍ബറിന് ആഴം കൂട്ടാന്‍ 6.7 കോടി രൂപയ്ക്ക് കരാറെടുത്തെങ്കിലും പുറത്തെത്തിക്കുന്ന മണല്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകാതിരുന്നതോടെയാണ് കരാറുകാരനും ജോലി ഉപേക്ഷിച്ചത്. ഇതോടെ മണല്‍തിട്ടയില്‍ തട്ടി ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി.കരാര്‍ കാലാവധി കഴിഞ്ഞിട്ടും ഫിഷറീസ് വകുപ്പ് അധികൃതര്‍ മണല്‍ നീക്കം ചെയ്യാന്‍ നടപടിയൊന്നും എടുക്കാതിരുന്നതോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ ഉപവാസസമരത്തിനിറങ്ങിയത്. ഫിഷറീസ് വകുപ്പിന് എതിരായ സമരത്തിന് പിന്തുണയുമായി പി.ജയരാജനുമെത്തി.
കടല്‍മണലിന് ഫിഷറീസ് അധികൃതര്‍ നിശ്ചയിച്ച വലിയതുക നല്കി ആരും മണല്‍ എടുക്കാതായതോടെയാണ് മണല്‍ കുന്നുകൂടിയത്.തുക കുറക്കാനോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ മണല്‍ നീക്കം ചെയ്യാനോ ഫിഷറീസ് അധികൃതരും തയാറാകുന്നില്ല.മണല്‍തിട്ട നിറഞ്ഞതോടെ ബോട്ടുകള്‍ കരക്ക് അടുപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍. മണല്‍ നീക്കം ചെയ്താല്‍ മാത്രമേ മണലെടുപ്പ് ജോലികള്‍ തുടരാന്‍ കഴിയൂ എന്നിരിക്കെ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടാണ് മല്‍സ്യത്തൊഴിലാളികള്‍ നിരന്തരസമരത്തിന് ഇറങ്ങുന്നത്.