കോഴിക്കോട് കിര്താഡ്സില് അവതരിപ്പിച്ച ഗോത്രകലാരൂപങ്ങൾ കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. ഇന്ത്യയിലെ ഗോത്രകലകളെ കുറിച്ചുള്ള രാജ്യാന്തര സെമിനാറിന്റെ ഭാഗമായാണ് കലാരൂപങ്ങൾ അവതരിപ്പിച്ചത്.
ഗോത്രവിഭാഗങ്ങളുടെ കലകളെകുറിച്ച് മനസിലാക്കാനും ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സെമിനാർ സംഘടിപ്പിച്ചത്. ഗോത്രവിഭാഗത്തിന്റെ അറിവുകളും കഴിവുകളും പുറംലോകത്തെ അറിയിക്കാനായി പ്രത്യേക പഠനങ്ങളും പദ്ധതികളും ഏർപ്പെടുത്തേണ്ടതുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
തുടർന്നാണ് ഗോത്ര കലാരൂപങ്ങൾ വേദിയിലെത്തിയത്. ഗോത്രങ്ങളുടേയും മനുഷ്യരാശിയുടേയും പിറവിയുടെ കഥപറഞ്ഞ ഊരാളി സംഘത്തിന്റെ പ്രദർശനം വേറിട്ടതായി. അമ്മദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള പള്ളിയൻ നൃത്തവും കാണികളുടെ മനം കവർന്നു.