കരിപ്പൂർ വിമാനത്താവള സംരക്ഷണത്തിനായി എം.ടി വാസുദേവൻ നായർ മുഖ്യരക്ഷാധികാരിയായ പുതിയ സമിതി. കോഴിക്കോട്ടെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് വിമാനത്താവള ജനകീയ സംരക്ഷണ ഏകോപന സമിതിയിലെ മറ്റംഗങ്ങൾ. കരിപ്പൂർ വിമാനത്താവള സംരക്ഷണത്തിനായുള്ള പ്രതിഷേധങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്.
ആറുമാസത്തിനുള്ളിൽ കരിപ്പൂർ വിമാനത്താവള സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഇതാനായുള്ള സമര പരിപാടികൾക്ക് രൂപം നൽകി. ആദ്യ പടിയായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ കാണും. കാലിക്കറ്റ് ചേംബറിന്റെ നേതൃത്വത്തിൽ നടന്ന വിമാനത്താവള ജനകീയ സംരക്ഷണ ഏകോപന സമിതി രൂപീകരണ യോഗത്തിൽ കോഴിക്കോട്ടെ വിവിധ മേഖലകളിൽ നിന്നുള്ള 120 ഒാളം പേർ പങ്കെടുത്തു.