കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായി പ്രവർത്തിച്ച ഒരു ഹോട്ടൽ അടച്ചു പൂട്ടാനും തീരുമാനിച്ചു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ മാവൂർ റോഡ് ഭാഗത്തെ നാല് ഹോട്ടലുകളിലും രണ്ട് ബേക്കറികളിലുമായിരുന്നു പരിശോധന. ഒരാഴ്ചയോളം പഴക്കമുള്ള ചിക്കനും,ബീഫും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പരിശോധനയിൽ പിടികൂടിത്.
ബേക്കറികളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തി. പ്രശ്നങ്ങൾ ഒരാഴ്ചയക്കകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. വേനൽ കനത്തതോടെ പൊതുകുടിവെള്ള സ്രോതസുകളുടെയും കുപ്പിവെള്ളത്തിന്റെയും ഐസിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും കോർപറേഷൻ നടത്തും