E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 08:54 AM IST

Facebook
Twitter
Google Plus
Youtube

More in North

കനത്തചൂടില്‍ വാഴകൾ കരിഞ്ഞുണങ്ങി; കർഷകർ പ്രതിസന്ധിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൃഷിചെയ്ത അഞ്ഞൂറിലേറെ വാഴകളും കനത്തചൂടില്‍ നിലംപൊത്തിയതോടെ കടുത്ത നിരാശയിലാണ് കണ്ണൂര്‍ കൂത്തുപറമ്പിലെ രാഘവന്‍ എന്ന കര്‍ഷകന്‍. പതിറ്റാണ്ടുകളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രാഘവന്‍ ആദ്യമായാണ് ഇത്രയും വലിയ ചൂടിനേയും കൃഷിനാശത്തേയും നേരിടുന്നത്. 

കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ രാഘവന്‍റെ കൃഷിത്തോട്ടത്തിന്‍റെ നിലവിലെ അവസ്ഥ ആരേയും വിഷമിപ്പിക്കുന്നതാണ്.അഞ്ഞൂറിലേറെ നേന്ത്രവാഴകൃഷിചെയ്തു.നനച്ച് വളമിട്ടതോടെ വാഴയില്‍ നല്ലകുലകളുണ്ടായി. പക്ഷേ വേനല്‍ചൂട് ഏറിയതോടെ മുമ്പെങ്ങും കാണാത്തവിധം വാഴ കരിഞ്ഞുണങ്ങി. അഞ്ഞൂറ് വാഴയില്‍ നിന്ന് ഒരു കുലപോലും വെട്ടാന്‍ കഴിയാതായാതോടെ ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവ് മാത്രം അവശേഷിച്ചു.മേല്‍ചൂട് കൂടിയതാണ് വാഴ ഉണങ്ങിവീഴാന്‍ കാരണമെന്ന് രാഘവന്‍ പറയുന്നു. 

കൃഷിത്തോട്ടത്തിന് നടുവിലൂടെയുളള ചാലിലെ വെള്ളമെല്ലാം നേരത്തെ വറ്റിയിട്ടും സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വാഴ നനച്ചത്. വളരെ പെട്ടന്ന് കുലസഹിതം അഞ്ഞൂറുവാഴകളും നിലംപതിച്ചതോടെ രാഘവേട്ടന്‍ തകര്‍ന്നു.കൃഷിവകുപ്പ് അധികൃതര്‍ വാഴയുടെ കണക്കെടുത്തു. നഷ്ടം നികത്താന്‍ സഹായം ലഭിച്ചാല്‍ വാഴകൃഷി തുടരാനാണ് മണ്ണിനെ കാലങ്ങളായി സ്നേഹിക്കുന്ന ഈ കര്‍ഷകന്‍റെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :