സ്ത്രീസുരക്ഷ മുൻനിർത്തി കോഴിക്കോട് നഗരത്തിൽ ഷീ ലോഡ്ജുകൾ നിർമിക്കുന്നു. കോർപറേഷൻ ബജറ്റിലാണ് പ്രഖ്യാപനം. ആരോഗ്യ സാംസ്കാരിക മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് വാർഷികബജറ്റ്. ഒൗദ്യോഗിക ആവശ്യത്തിനും മറ്റുമായി കോഴിക്കോട് നഗരത്തിലെത്തുന്നവർക്കുള്ള സുരക്ഷിതമായ താമസസൗകര്യമാണ് ലക്ഷ്യം. റയിൽവെ സ്റ്റേഷനോട് ചേർന്നാണ് ഷീ ലോഡ്ജ് നിർമിക്കുക.
മാങ്കാവിൽ മുടങ്ങിക്കിടക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ പണി പൂർത്തിയാക്കും. വെസ്റ്റ് ഹില്ലിൽ ആരോഗ്യകോംപ്ലക്സ് നിർമിക്കാൻ ഒരു കോടി രൂപ നീക്കിവച്ചു. നഗരത്തിൽ സ്ഥിരം പ്രദർശന നഗരിയും മൃഗങ്ങൾക്കുള്ള ശ്മശാനവും നിർമിക്കും. കിഡ്സൺ കോർണർ, ടൗൺഹാൾ, ആർട് ഗ്യാലറി, മാനാഞ്ചിറ എന്നിവയെ ചേർത്ത് നഗരഹൃദയത്തെ സാംസ്കാരിക കേന്ദ്രമാക്കി ഉയർത്തും
എലത്തൂരിൽ ജെട്ടി ടൂറിസം പദ്ധതി തയ്യാറാക്കും. 385. 87 കോടി ചെലവ് പ്രതീക്ഷിക്കുന് ബജറ്റിൽ നാളെ ചർച്ച ആരംഭിക്കും