കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിൽ ത്രീഡി തിയറ്റർ തയാറായി. തിയറ്ററിനു സമീപം, നഗരത്തിന്റെ ചരിത്രംപറയുന്ന പാർക്കും ചിത്രശലഭോദ്യാനവും ഒരുങ്ങുന്നുണ്ട്.
ഒരേ സമയം 100 പേർക്ക് ഇരുന്ന് പ്രദർശനം കാണാവുന്ന ത്രി.ഡി തിയേറ്ററാണിത്. .മൂന്നു കോടി മുപ്പത്തിയാറുലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്.
മലബാറിന്റെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മറ്റൊരു മ്യൂസിയവും ഇവിടെ സർക്കാറിന്റെ പരിഗണനയിലാണ്.