കൊച്ചിയില്‍ ടാങ്കര്‍ലോറി വഴിയുളള ജലവിതരണം പുനരാരംഭിച്ചു. ജില്ലാ കലക്ടറുമായി ടാങ്കര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ജലമെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രമേയംപാസാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.
പെരിയാര്‍ തീരത്തെ പത്തുകിണറുകളില് നിന്ന് ടാങ്കറുകള്‍ക്ക് വെള്ളം ഉറപ്പാക്കും. ജലഅതോറിറ്റിയുടെ ആലുവ ചൂണ്ടിയിലെ പ്ലാന്റില്‍ നിന്നും മരടിലെ പ്ലാന്റില്‍ നിന്നും വെള്ളംനല്‍കും. പാറമടകളില്‍നിന്ന് ജലംശേഖരിക്കുന്നതിനുള്ള സാധ്യതപരിശോധിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
കലക്ടറുടെ ഉറപ്പിനെത്തുടര്‍ന്ന് ടാങ്കറുകള്‍ ജലവിതരണം പുനരാംരംഭിച്ചു. വരള്‍ച്ച മുന്നില്‍ക്കണ്ട് കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നതിനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങള്‍ റദ്ദാക്കിയതോടെയാണ് നാന്നൂറോളം ടാങ്കറുകള്‍ ഇന്നലെ സമരംതുടങ്ങിയത്.