മാലിന്യം നിറഞ്ഞ് ആലുവ മണപ്പുറം. ശിവരാത്രി കഴിഞ്ഞ് ഒരാഴ്ച്ചയായിട്ടും മണപ്പുറത്ത് നിന്ന് മാലിന്യങ്ങൾ നീക്കിയിട്ടില്ല. മണപ്പുറത്തെ മാലിന്യങ്ങൾ പെരിയാറിനെയും മലിനമാക്കുന്നു.
ആലുവ മണപ്പുറത്ത് നിന്നാണ് ഈ കാഴ്ച. മണപ്പുറമാകെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിരന്ന് കിടക്കുന്നു. ചെരുപ്പും കുപ്പിയുമൊക്കെ പെരിയാറിൽ ഒഴുകുന്നു.
കഴിഞ്ഞ ദിവസം സന്നദ്ധ പ്രവർത്തകർ കുറയേറെ മാലിന്യങ്ങൾ നീക്കം ചെയ്തു.അപ്പോഴും ദേവസ്വം ബോർഡിനെ നഗരസഭയ്ക്കോ ഒരു അനക്കവുമില്ല. ബലിത്തറകൾ ലേലം ചെയ്തും,വ്യാപാരികൾ നിന്ന് പിരിച്ചും ലക്ഷങ്ങൾ സമ്പാദിക്കുന്ന ദേവസ്വംബോർഡ് മണപ്പുറം വൃത്തിയാക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്.