പുതുവര്‍ഷ രാത്രിയില്‍ വിവിധ വാഹനാപകടങ്ങളിലായി ആലപ്പുഴ ജില്ലയില്‍ രണ്ടുമരണം. പുന്നപ്ര സ്വദേശി അജയകുമാര്‍ കായംകുളം സ്വദേശി മനീഷ് ആന്റണി എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ മാത്രം ഇന്നലെ രാത്രി 77 പേരാണ് റോഡ് അപകടങ്ങളില്‍പ്പെട്ട് ചികില്‍സ തേടിയത്
പുന്നപ്ര സ്വദേശി അജയകുമാറും സുഹൃത്തും ബൈക്കില്‍ ആലപ്പുഴ ബീച്ചില്‍ പുതുവല്‍സരം ആഘോഷിക്കാന്‍ പോകുമ്പോളാണ് അപകമുണ്ടായത്. ഓട്ടോറിക്ഷയിലിടിച്ച ബൈക്ക് ലോറിക്കടിയിലേയ്ക്ക് വീണു. ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് കായംകുളം കരീലക്കുളങ്ങര സ്വദേശി മനീഷ് ആന്റണിയും മരിച്ചത്. ഇടശേരി ജംങ്ഷനിലായിരുന്നു അപകടം. പുതുവല്‍സരാഘോഷങ്ങള്‍ റോഡപകടങ്ങളില്‍ കലാശിക്കാതിരിക്കാന്‍ പൊലീസ് മുന്‍കരുതലുകളെടുത്തിരുന്നു. എന്നിട്ടും ഇന്നലെ രാത്രി എട്ടരമുതല്‍ ഇന്നു പുലര്‍ച്ചെവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ 77 പേര് റോഡപകടത്തില്‍പ്പെട്ട് ചികില്‍സ തേടി. കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴുപേരെയാണ് അപകടങ്ങളെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതാണ് ദേശീയപാതയിലടക്കം അപകടങ്ങളുടെ നിരക്ക് കൂടാന്‍ കാരണം.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍മാത്രം ഇന്നലെ 275 പെറ്റികേസുകളാണ് എടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് 39 പേര്‍ക്കെതിരെ കേസുണ്ട്. മറ്റുള്ളവ പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയവരും ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനക്കാരുമാണ്. നോര്‍ത്ത് സ്റ്റേഷനിലെ പെറ്റിക്കേസുകളുടെ എണ്ണം 158.പൊലീസിന്റെ പെട്രോളിങ് ശക്തമായിരുന്നതിനാല്‍ നഗരത്തില്‍ റോഡപകടങ്ങള്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ല