E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊയ്ത നെല്ല് സംഭരിക്കാതെ കര്‍ഷകരെ വലച്ച് സപ്ലൈകോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊയ്ത നെല്ല് സംഭരിക്കാതെ കര്‍ഷകരെ വലച്ച് സപ്ലൈകോ. എറണാകുളം ജില്ലയിലെ കുന്നുകരയിലാണ് സപ്ലൈകോ അധികൃതര്‍ നെല്ലു സംഭരിക്കുന്നില്ലെന്ന പരാതി കര്‍ഷകര്‍ ഉയര്‍ത്തുന്നത്. സംഭരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത ആശങ്കയിലാണ് കടമെടുത്ത് കൃഷി തുടങ്ങിയ കര്‍ഷകര്‍. വടക്കന്‍ പറവൂര്‍ കുന്നുകരയിലെ പാടശേഖരങ്ങളില്‍ കൊയ്തെടുത്ത നെല്ലിങ്ങനെ കുമിഞ്ഞു കൂടി കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയാകുന്നു. സപ്ലൈകോ അധികൃതരെത്തി നെല്ലു സംഭരിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുടെ കാത്തിരിപ്പെങ്കിലും നെല്ലു ശേഖരിക്കുന്നതിനെ പറ്റി സപ്ലൈകോ ഒന്നും പറയുന്നില്ല. 

വട്ടിപ്പലിശയ്ക്കും മറ്റും പണമെടുത്താണ് കര്‍ഷകരേറെയും ഇക്കുറി കൃഷിയിറക്കിയത്. നെല്ലു സംഭരിക്കുമെന്ന സപ്ലൈകോയുടെ വാക്ക് വിശ്വസിച്ചായിരുന്നു കൃഷി. കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കുന്നതിനെ പറ്റിയുളള അനിശ്ചിതത്വം തുടരുമ്പോള്‍ കര്‍ഷകരുടെ ആധിയും കൂടുകയാണ്. കുന്നുകരയില്‍ മാത്രമല്ല എറണാകുളം ജില്ലയിലെ ഒട്ടേറെ കാര്‍ഷിക മേഖലകളില്‍ സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :