E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

അപ്പര്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷി ഓരുവെള്ള ഭീഷണിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപ്പര്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷി ഓരുവെള്ള ഭീഷണിയില്‍. നദികളിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കായലില്‍നിന്നുള്ള ഉപ്പുകലര്‍ന്ന ഓരുവെള്ളം നദികളിലേക്ക് കയറിത്തുടങ്ങിയത്. ഇതോടെ നൂറുകണക്കിന് ഏക്കറിലെ നെല്‍ക്കൃഷി നാശത്തിന്‍റെ വക്കിലാണ്. 

ഇത് നിരണം പഞ്ചായത്തിലെ എടയോടിചെമ്പ് പാടശേഖരം. ഇവിടെ കൃഷി തൊണ്ണൂറ് ദിവസത്തോട് അടുക്കുന്നു. പക്ഷേ വെള്ളം അനിവാര്യമായ സമയത്ത് ഓരുവെള്ളം ഭീഷണിയായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. പമ്പയാറില്‍നിന്ന് ലിഫ്റ്റ് ഇറിഗേഷന്‍വഴി പമ്പ് ചെയ്യുന്ന വെള്ളം കൈത്തോടിലൂടെ എത്തിച്ചാണ് പാടത്ത് ജലസേചനം നടത്തിയിരുന്നത്. എന്നാല്‍ പമ്പയാറിലെ ലവണാംശം ഒന്നരശതമാനത്തോട് അടുക്കുന്നുവെന്ന് പത്തനംതിട്ടയിലെ സര്‍ക്കാര്‍ ലാബില്‍ കൃഷിവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ പമ്പിങ് നിര്‍ത്തിവച്ചു. ഓരുവെള്ളം പാടത്തെത്തിയാല്‍ കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് ഉണ്ട‌ാവുക. 

എരതോട്, അരിയോടിച്ചാല്‍ , ചേന്നങ്കേരി ഭാഗങ്ങളിലായി മുന്നൂറ്റിയന്‍പതിലേറെ ഏക്കറില്‍ ഓരുവെള്ളം പ്രതിസന്ധിയുണ്ടാക്കിക്കഴിഞ്ഞു. പമ്പ, അച്ചന്‍കോവില്‍ , മണിമല നദികളിലെ തടയണകള്‍ തുറന്നുവിട്ടാല്‍ ഓരുവെള്ള ഭീഷണി മറികടക്കാം. പക്ഷേ നിരവധി കുടിവെള്ള പദ്ധതികള്‍ നിലയ്ക്കും. അതുകൊണ്ട് മഴ പെയ്താല്‍മാത്രമേ ഇത്തവണ കൃഷി രക്ഷപെടുത്താനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :