ദാരുണ അപകടമുണ്ടായ വൈറ്റില മൊബിലിറ്റി ഹബ് റോഡ് സുരക്ഷാവാരാചരണത്തിന് വേദിയായി. കഴിഞ്ഞയാഴ്ച ബസിടിച്ച് യുവതി മരിച്ച സ്ഥലത്തായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി.
കോട്ടയം സ്വദേശിയായ യുവതിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൊബിലിറ്റി ഹബിനുള്ളിൽ ബസ് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ജീവനെടുക്കുന്ന അശ്രദ്ധ ഇനിയെങ്കിലും അവസാനിപ്പിക്കൂവെന്ന സന്ദേശവാഹകരായി മോട്ടോർവാഹനവകുപ്പിന് ഒപ്പം കൂടിയത് ഒരുപറ്റം വിദ്യാർഥിനികൾ. ഫ്ലാഷ് മോബും, തെരുവ് നാടകവും, ചാക്യാർകൂത്തുമൊക്കെയായി ഒരു മണിക്കൂറിലേറെ നീണ്ടും ബോധവത്കരണ പരിപാടി.
മൊട്ടോർവാഹനവകുപ്പ് തൃപ്പുണിത്തുറ സർക്കിളും ശുചീന്ദ്ര നഴ്സിങ് കോളജും സംയുക്തമായാണ് വൈറ്റില മൊബിലിറ്റി ഹബിലെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത് ഈ മാസം 15 വരെയാണ് റോഡ് സുരക്ഷാവാരാചരണം.