E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 AM IST

Facebook
Twitter
Google Plus
Youtube

More in Central

എസ്എഫ്ഐ പ്രവര്‍ത്തകർ സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാലടി സംസ്കൃത സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂര്‍ സ്വദേശിയായ പൂര്‍വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. ക്യാംപസില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുനില്‍ക്കുമ്പോള്‍ പതിനഞ്ചോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 

കഴിഞ്ഞ 21ന് സര്‍വകലാശാല കലോല്‍സവം കാണാനെത്തിയ തന്നെയും സുഹൃത്തിനേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാലടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഇ മെയില്‍ വഴി അയച്ച പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പതിനഞ്ചോളം പേര്‍ എത്തിയത്. ഇല്ലെന്നു മറുപടി നല്‍കിയിട്ടും ബാഗ് തട്ടിയെടുത്ത് ലാപ്ടോപ്പും വസ്ത്രങ്ങളും വലിച്ച് പുറത്തിട്ടു. 

പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദിച്ചു. താനും സുഹൃത്തും അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പേര് പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മര്‍ദനമേറ്റ യുവാവ് ആലുവ റൂറല്‍ എസ്.പിക്കു നല്‍കിയ പരാതിയിലും അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ എസ്.എഫ്.ഐ. പ്രതിരോധത്തിലായിരിക്കെയാണ് സംസ്കൃത സര്‍വകലാശാലയില്‍ നിന്നും പുതിയ പരാതി ഉയരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :